തിരുവനന്തപുരം: ആശുപത്രിയിൽ വച്ച് ഭാര്യയെ കഴുത്തുഞെരിച്ച് കൊന്നശേഷം ഭർത്താവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു. പട്ടം എസ്‌യുടി ആശുപത്രിയിൽ ഇന്ന് രാവിലെയാണ് കൊലപാതകം നടന്നത്. കരകുളം സ്വദേശി ജയന്തിയാണ് മരിച്ചത്. ഭാര്യയെ കൊന്നശേഷം ഭർത്താവ് ഭാസുരൻ കെട്ടിടത്തിന് മുകളിൽ നിന്ന് ചാടി ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു. അഞ്ചാമത്തെ നിലയിൽ നിന്നാണ് ഇയാൾ ചാടിയത്. നിലഗുരുതരമാണ്.
ഭാസുരൻ ഇപ്പോൾ എസ്‌യുടി ആശുപത്രിയിൽ ചികിത്സയിലാണ്. ഒമ്പത് ദിവസമായി വൃക്ക രോഗിയായ ജയന്തി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇലക്ട്രിക് ബെഡ് ചാർജ് ചെയ്യാനുപയോഗിക്കുന്ന കേബിൾ ഉപയോഗിച്ചാണ് കൊലപാതകം നടത്തിയത്. പൊലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു. കൊലപാതകത്തിന്റെ കാരണം വ്യക്തമല്ല. ജയന്തിക്കും ഭാസുരനും രണ്ട് മക്കളുണ്ട്. ഇവർക്ക് സാമ്പത്തികപ്രശ്നം ഉണ്ടായിരുന്നതായാണ് വിവരം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |