ഹൈവാൻ ലുക്ക്
പ്രിയദർശൻ സംവിധാനം ചെയ്യുന്ന ഹൈവാൻ എന്ന ചിത്രത്തിലെ അക്ഷയ്‌കുമാറിന്റെ ലുക്ക് പുറത്ത്. മുടി ട്രിം ചെയ്ത് മീശ പിരിച്ച ലുക്ക് അക്ഷയ് കുമാർ തന്നെയാണ് പുറത്തുവിട്ടത്. കൊടും വില്ലൻ ആയാണ് ഹൈവാനിൽ അക്ഷയ്‌കുമാർ എത്തുന്നത്.
പ്രിയദർശൻ സംവിധാനം ചെയ്ത ഒപ്പം സിനിമയുടെ ഹിന്ദി റീമേക്ക് ആണ് ഹൈവാൻ. സമുദ്രക്കനി അവതരിപ്പിച്ച വില്ലൻ വേഷത്തിലാണ് അക്ഷയ്‌കുമാർ എത്തുന്നത്. ഒരിടവേളയ്ക്കുശേഷം അക്ഷയ്‌കുമാർ അവതരിപ്പിക്കുന്ന വില്ലൻ വേഷമാണിത്. 17 വർഷത്തിനു ശേഷം അക്ഷയ്‌കുമാറും സെയ്‌ഫ് അലിഖാനും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ഹൈവാൻ. മോഹൻലാൽ അവതരിപ്പിച്ച കഥാപാത്രത്തെ സെയ്ഫ് അലിഖാൻ പുനരവതരിപ്പിക്കുന്നു. മോഹൻലാൽ അതിഥി വേഷത്തിൽ പ്രത്യക്ഷപ്പെടുന്നു എന്നാണ് വിവരം. ഹെമൻ ഇറാനി, ഷരിബ് ഹാഷ്‌മി, അസ്രാണി, സയ്യാമി ഖേർ എന്നിവരാണ് മറ്റു താരങ്ങൾ. ദിവാകർ മണി ഛായാഗ്രഹണം നിർവഹിക്കുന്നു. പ്രൊഡക്‌ഷൻ ഡിസൈൻ സാബു സിറിൾ, കെ.വി.എൻ പ്രൊഡക്‌ഷൻസ് ആണ് നിർമ്മാണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |