ബി. കെ. ഹരിനാരായണന്റെ ഗാനരചന
ഇന്ദ്രജിത്ത് നായകനാവുന്ന ധീരം എന്ന ചിത്രത്തിലെ ആദ്യ ഗാനം വ്യത്യസ്‍തത പുലർത്തി ഹൃദയം കീഴടക്കുന്നു.
നേരായി വീരായി ധീരം പോര്" എന്ന വേറിട്ട ബി .കെ ഹരിനാരായണന്റെ വരികൾ തോറ്റംപാട്ടായി മാറുന്നു.തെയ്യം കലാരൂപത്തിന്റ ആവേശത്തിനൊപ്പം ഗാനം ഒരു ട്രാൻസ് മോഡിന്റെ താളത്തിൽ ചിട്ടപ്പെടുത്തി അവതരിപ്പിക്കുന്നു, മുരളി ഗോപി, സിതാര കൃഷ്ണകുമാർ, ഉന്മേഷ് കൃഷ്ണ എന്നിവർ ചേർന്നാണ് ആലാപനം. സംഗീതം ഒരുക്കിയത് മണികണ്ഠൻ അയ്യപ്പ ആണ്. ടീസറിലും പോസ്റ്ററിലും ഉണ്ടായിരുന്ന വ്യത്യസ്‍തത ഗാനത്തിലും അണിയറ പ്രവർത്തകർ പരീക്ഷിച്ചു. പൂർണമായും ക്രൈം ഇൻവെസ്റ്റിഗേഷൻ ത്രില്ലറായ ധീരം നവാഗതനായ ജിതിൻ ടി. സുരേഷ് സംവിധാനം ചെയ്യുന്നു. ഇന്ദ്രജിത്ത് മുഴുനീള പൊലീസ് വേഷത്തിൽ എത്തുന്ന ചിത്രത്തിൽ അജു വർഗ്ഗീസ്, ദിവ്യ പിള്ള, നിഷാന്ത് സാഗർ, രൺജി പണിക്കർ, റെബ മോണിക്ക ജോൺ, സാഗർ സൂര്യ , അവന്തിക മോഹൻ, ആഷിക അശോകൻ, സജൽ സുദർശൻ തുടങ്ങിയവരാണ് മറ്റ് താരങ്ങൾ.
ദീപു എസ്. നായർ, സന്ദീപ് സദാനന്ദൻ എന്നിവർ ചേർന്നാണ് തിരക്കഥ. സൗഗന്ദ് എസ്.യു ഛായാഗ്രഹണം നിർവഹിക്കുന്നു. എഡിറ്റിംഗ് നാഗൂരൻ രാമചന്ദ്രൻ,
റെമോ എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ റെമോഷ് എം.എസ്, മലബാർ ടാക്കീസിന്റെ ബാനറിൽ ഹാരിസ് അമ്പഴത്തിങ്കൽ എന്നിവർ ചേർന്നാണ് നി
ർമ്മാണം. പ്രോജക്ട് ഡിസൈനർ: മധു പയ്യൻ വെള്ളാറ്റിൻകര, പി.ആർ.ഒ: പി.ശിവപ്രസാദ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |