തിരുവനന്തപുരം: അന്തരിച്ച നടൻ ടി.പി. മാധവന്റെ പേരിൽ ഗാന്ധിഭവൻ ഏർപ്പെടുത്തിയ പ്രഥമ അവാർഡിന് ചലച്ചിത്ര ലോകത്തെ അതുല്യപ്രതിഭകളായ മധുവും ജഗതി ശ്രീകുമാറും അർഹരായി. കലയ്ക്കും സാംസ്‌കാരിക രംഗത്തും നൽകിയ സംഭാവനകൾ പരിഗണിച്ചാണ് അവാർഡ്.
25,000 രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്ന പുരസ്‌കാരം നവംബർ ആദ്യ ആഴ്ച ഇരുവരുടെയും ഭവനങ്ങളിലെത്തി സമ്മാനിക്കുമെന്ന് ഗാന്ധിഭവൻ മാനേജിംഗ് ട്രസ്റ്റി പുനലൂർ സോമരാജൻ പറഞ്ഞു. ഗാന്ധിഭവൻ ട്രസ്റ്റ് ബോർഡ് യോഗം ഐക്യകണ്‌ഠേനയാണ് അവാർഡ് ജേതാക്കളെ തീരുമാനിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |