തിരുവനന്തപുരം: റീജിയണൽ കാൻസർ സെന്ററിൽ തലച്ചോറിനെ ബാധിച്ച കാൻസറിന് ചികിത്സയിലുള്ളവർക്ക് ശ്വാസകോശ കാൻസർ ബാധിതർക്കുള്ള കീമോതെറാപ്പി ഗുളികകൾ മാറി നൽകിയെന്ന പരാതിയെക്കുറിച്ച് സമഗ്രമായ അന്വേഷണത്തിന് മനുഷ്യാവകാശ കമ്മിഷൻ അദ്ധ്യക്ഷൻ ജസ്റ്റിസ് അലക്സാണ്ടർ തോമസ് ഉത്തരവിട്ടു. സംസ്ഥാന ഡ്രഗ്സ് കൺട്രോളർക്കാണ് അന്വേഷണച്ചുമതല. മൂന്നാഴ്ചയ്ക്കകം റിപ്പോർട്ട് നൽകണം. ആർ.സി.സി ഡയറക്ടറും അന്വേഷണം നടത്തി മൂന്നാഴ്ചയ്ക്കകം റിപ്പോർട്ട് നൽകണം. നവംബർ 6ന് രാവിലെ 10ന് കമ്മിഷൻ ആസ്ഥാനത്ത് ജസ്റ്റിസ് അലക്സാണ്ടർ തോമസ് നടത്തുന്ന സിറ്റിംഗിൽ ഡ്രഗ്സ് കൺട്രോളറുടെയും ആർ.സി.സി ഡയറക്ടറുടെയും പ്രതിനിധികൾ നേരിട്ട് ഹാജരായി വസ്തുതകൾ അറിയിക്കണം. കമ്മിഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |