പത്തനംതിട്ട: നിർമ്മാണ തൊഴിലാളി യൂണിയൻ (സി ഐ ടി യു ) പത്തനംതിട്ട ജില്ലാ സമ്മേളനം 12 ന് പത്തനംതിട്ട റോയൽ ഒാഡിറ്റോറിയത്തിൽ നടക്കും. രാവിലെ 9ന് ജില്ലാ പ്രസിഡന്റ് എൻ.സജികുമാർ പതാക ഉയർത്തും. കൺസ്ട്രക്ഷൻ വർക്കേഴ്‌സ് ഫെഡറേഷൻ ഒഫ് ഇന്ത്യ ( സി ഐ ടി യു ) ദേശീയ ജനറൽ സെക്രട്ടറി യു.പി. ജോസഫ് പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യും. മുൻ എം. എൽ. എ. രാജു ഏബ്രഹാം, സി ഐ ടി യു സംസ്ഥാന വൈസ് പ്രസിഡന്റ് പി.ബി. ഹർഷകുമാർ തുടങ്ങിയവർ പങ്കെടുക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |