തിരുവനന്തപുരം: ഷാഫി പറമ്പിൽ എം.പിയെ അതിക്രൂരമായി മർദ്ദിച്ച പൊലീസ് നടപടി പ്രതിഷേധാർഹമാണെന്നും ഷാഫിയുടെ ചോരയ്ക്ക് പകരം ചോദിക്കുമെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പറഞ്ഞു.
പൊലീസ് ഷാഫിയെ തെരഞ്ഞു പിടിച്ച് മർദ്ദിക്കുകയായിരുന്നു. എല്ലാ വിഷയങ്ങളിൽ നിന്നും ശ്രദ്ധ തിരിക്കണമെന്ന സർക്കാർ താൽപര്യമാണ് ഇതിന് പിന്നിൽ. പൊലീസുകാർ എ.കെ.ജി സെന്ററിൽ നിന്നല്ല ശമ്പളം പറ്റുന്നതെന്ന് ഓർക്കണം. അക്രമങ്ങൾക്ക് നേതൃത്വം നൽകിയ പൊലീസുകാർക്കെതിരെ നടപടി സ്വീകരിക്കണം. ഇരുനൂറോളം സി.പി.എമ്മുകാർക്ക് കടന്നു പോകാനാണ് മൂവായിരത്തോളം വരുന്ന യു.ഡി.എഫിന്റെ ജാഥ പൊലീസ് തടഞ്ഞത്. ശബരിമലയിൽ പ്രതിരോധത്തിലായ സർക്കാരിനെയും മുഖ്യമന്ത്രിയെയും സി.പി.എമ്മിനെയും രക്ഷിക്കാനാണ് ഇത്തരം നടപടികളെങ്കിൽ കോൺഗ്രസ് ശക്തമായി പ്രതികരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |