മൊകവൂർ: കാമ്പുറം ക്ഷേത്രത്തിലെ 8 പവനോളം കവർന്ന മലബാർ ദേവസ്വം ബോർഡ് ഉദ്യോഗസ്ഥരെ നിയമത്തിനു മുന്നിൽ കൊണ്ടുവന്ന് നഷ്ട്ടപ്പെട്ട സ്വർണം വീണ്ടെടുക്കണമെന്ന് ബി.ജെ.പി റൂറൽ ജില്ല പ്രസിഡന്റ് ടി.ദേവദാസ് പറഞ്ഞു.
ബി.ജെ.പി ക്ഷേത്രത്തിലേക്കു നടത്തിയ മാർച്ചിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ക്ഷേത്ര സ്വത്ത് അപഹരിച്ച ഉദ്യോഗസ്ഥർക്കെതിരെ ദേവസ്വം ബോർഡിൽ പരാതി നൽകി നടപടി സ്വീകരിച്ചില്ലെങ്കിൽ ക്ഷേത്രം പിടിച്ചെടുത്തു ദേവസ്വം ഉദ്യോഗസ്ഥരെ പുറത്താക്കാൻ സമരത്തിനിറങ്ങുമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന ജനറൽ സെക്രട്ടറി കെ.ഷൈനു പറഞ്ഞു. ബി.ജെ.പി മണ്ഡലം പ്രസിഡന്റ് ആർ. ബിനീഷ് അദ്ധ്യക്ഷനായി. എം.സുനിൽ, കെ.ചിത്രകല രന്ദീപ്, ജോഷി എരഞ്ഞിക്കൽ, കെ.പുഷ്‌പരാജ് പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |