കണ്ണൂർ : സംസ്ഥാനത്തെ പ്രധാന തീർത്ഥാടന കേന്ദ്രമായ പറശ്ശിനിക്കടവിൽ സർക്കാർ നടപ്പാക്കുന്ന വിവിധ പദ്ധതികളുടെ ഉദ്ഘാടനം മന്ത്രി കെ.ബി. ഗണേഷ് കുമാർ നിർവഹിച്ചു. ബോട്ട് സർവീസുകളും മന്ത്രി ഉദ്ഘാടനം ചെയ്തു. പറശ്ശിനിക്കടവിൽ മാർച്ച് മാസത്തോടെ 120 പേർക്ക് സഞ്ചരിക്കാവുന്ന അത്യാധുനിക ടൂറിസ്റ്റ് എ.സി ബസ് എത്തിക്കുമെന്ന് ഗണേഷ് കുമാർ പ്രഖ്യാപിച്ചു. കുട്ടനാട് സഫാരി ക്രൂയിസ് മാതൃകയിൽ കവ്വായി കായലിലും സർവീസ് ആരംഭിക്കുമെന്ന് മന്ത്രി പറഞ്ഞു.
സംസ്ഥാന സർക്കാരിന്റെ വിവിധ ഫണ്ടുകളിൽ നിന്നായി 3.5 കോടി രൂപ ചെലവഴിച്ച് വിപുലീകരിക്കുന്ന ബോട്ട് ടെർമിനൽ, ഒരു കോടി രൂപയുടെ പറശ്ശിനിക്കടവ് നദീ സംരക്ഷണ പദ്ധതി, 2.84 കോടി രൂപയുടെ പറശ്ശിനക്കടവ് സൗന്ദര്യവത്കരണം എന്നിവയുടെ പ്രവൃത്തി ഉദ്ഘാടനം മന്ത്രി ക്ഷേത്ര പരിസരത്ത് നടന്ന ചടങ്ങിൽ നിർവഹിച്ചു. പറശ്ശിനിക്കടവിൽ നിന്നുള്ള രണ്ട് ബോട്ട് സർവീസുകളും മന്ത്രി ഉദ്ഘാടനം ചെയ്തു. 100 പേർക്ക് യാത്ര ചെയ്യാവുന്നതും അന്താരാഷ്ട്ര സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് നിർമ്മിച്ചിട്ടുള്ളതുമായ കാറ്റാ മറൈൻ ബോട്ടും 77 യാത്രക്കാർക്ക് സഞ്ചരിക്കാവുന്ന എസ് 25 അപ്പർ ഡക്ക് ബോട്ടുമാണ് മന്ത്രി ഉദ്ഘാടനം ചെയ്തത്. പറശ്ളിനിക്കടവിലേക്ക് രാത്രി സമയങ്ങളിൽ സ്വകാര്യ ബസുകൾ സർവീസ് നടത്താൻ തയ്യാറാകുന്നില്ലെങ്കിൽ കർശന നടപടി സ്വീകരിക്കാൻ മന്ത്രി നിർദ്ദേശം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |