കൊല്ലം: വെള്ളം കുടിച്ചശേഷം പ്ലാസ്റ്റിക് കുപ്പി ബസിന്റെ മുൻവശത്ത് നിരത്തിയിട്ടതിന് കെഎസ്‌ആർടിസി ഡ്രൈവറെ ശാസിച്ച് മന്ത്രി കെബി ഗണേഷ് കുമാർ. വെള്ളം കുടിച്ച് കുപ്പി വലിച്ചെറിയാനുള്ള സ്ഥലമല്ല ബസിന്റെ മുൻവശമെന്ന് വിമർശിച്ച മന്ത്രി ഡ്രൈവറിനെതിരെ കർശന നടപടിയെടുക്കുമെന്നും പറഞ്ഞു. ഇതിന്റെ ദൃശ്യങ്ങളും സമൂഹമാദ്ധ്യമങ്ങളിലൂടെ പുറത്തുവന്നിട്ടുണ്ട്.
കൊല്ലം ആയൂരിൽ വച്ചായിരുന്നു സംഭവം. കോട്ടയത്ത് നിന്ന് തിരുവനന്തപുരത്തേക്ക് വരികയായിരുന്ന പൊൻകുന്നം ഡിപ്പോയിലെ ഫാസ്റ്റ് പാസഞ്ചർ ബസാണ് മന്ത്രി തടഞ്ഞത്. സംഭവസ്ഥലത്ത് ആളുകൾ തടിച്ചുകൂടി. മുമ്പും പല തവണ താക്കീത് നൽകിയതാണെന്നും നോട്ടീസിലൂടെ ഇതെല്ലാം ശ്രദ്ധിക്കണമെന്ന് ജീവനക്കാർക്ക് നിർദേശം നൽകിയിരുന്നതായും മന്ത്രി പറഞ്ഞു.
കഴിഞ്ഞ ദിവസത്തെ ജീവനക്കാരാണ് ബസിന് മുന്നിൽ പ്ലാസ്റ്റിക് കുപ്പി നിരത്തിയിട്ടതെന്ന് ഡ്രൈവർ പറയുന്നുണ്ടെങ്കിലും അത് മാറ്റാത്തത് തെറ്റാണെന്ന് മന്ത്രി ആവർത്തിച്ചു. രാവിലെ ബസെടുത്ത് സ്റ്റാർട്ട് ചെയ്‌ത് പോവുകയല്ല. അത് വൃത്തിയായി സൂക്ഷിക്കണമെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |