തിരുവനന്തപുരം: നവകേരള വികസനക്ഷേമ പഠന പരിപാടിയിൽ ജനങ്ങൾക്ക് പറയാനുള്ളത് കേൾക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. സന്നദ്ധ സേനാഗംങ്ങൾ ജനങ്ങൾക്കരികിലെത്തി പഠനം നടത്തും. ജനങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും ശേഖരിച്ച് പഠന റിപ്പോർട്ടുണ്ടാക്കും. ഇതിൽ നിന്ന് നാടിന്റെ പുരോഗതിയെക്കുറിച്ച് രൂപരേഖയുണ്ടാക്കും. ജനുവരി ഒന്നുമുതൽ ഫെബ്രുവരി 28വരെ സാമൂഹ്യ സന്നദ്ധ സേനാംഗങ്ങളെ ഉൾപ്പെടുത്തിയാണ് നടപ്പാക്കുക.
ജനങ്ങളെ നയരൂപീകരണത്തിന്റെ ഘടകമാക്കുന്ന ഇതുപോലൊരു ജനാധിപത്യ ഇടപെടൽ ലോകചരിത്രത്തിൽ തന്നെ അപൂർവമാണ്. വികസന, ക്ഷേമ പദ്ധതികളുടെ അഭിപ്രായങ്ങളും അനുഭവങ്ങളും എല്ലാ കുടുംബങ്ങളിൽ നിന്നും തേടും.
ചീഫ് സെക്രട്ടറി ഡോ.എ.ജയതിലക്, മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. കെ.എം. എബ്രഹാം, മുൻ ചീഫ് സെക്രട്ടറിയും ഐ.എം.ജി ഡയറക്ടറുമായ കെ. ജയകുമാർ, ഐ.ഐ.എം കോഴിക്കോട് പ്രൊഫസർ ഡോ.സജി ഗോപിനാഥ് എന്നിവർ സംസ്ഥാനതല ഉപദേശക സമിതിയിലുണ്ട്.
റിപ്പോർട്ട് മാർച്ചിൽ
ഓരോ വാർഡിലെയും വീടുകൾ, ഫ്ളാറ്റുകൾ, ഉന്നതികൾ, മറ്റ് വാസസ്ഥലങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആരോഗ്യകേന്ദ്രം, വ്യാപാര കേന്ദ്രങ്ങൾ, തൊഴിൽശാലകൾ, കുടുംബശ്രീ- തൊഴിലുറപ്പ്, ബസ് സ്റ്റാൻഡ്, ഓട്ടോ/ടാക്സി സ്റ്റാൻഡ്, വായനശാലകൾ ക്ലബുകൾ എന്നിവിടങ്ങളിലെത്തി പഠനം നടത്തും. ലഹരിവ്യാപനം തടയാനും സാമുദായിക സൗഹാർദ്ദം മെച്ചപ്പെടുത്താനുമുള്ള നിർദ്ദേശങ്ങളും തേടും. മാർച്ചിൽ പഠനറിപ്പോർട്ട് സർക്കാരിന് സമർപ്പിക്കും.
.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |