ന്യൂഡൽഹി: ഗൾഫ് പര്യടനത്തിന് വിദേശകാര്യ മന്ത്രാലയം അനുമതി നൽകുമെന്ന ശുഭപ്രതീക്ഷയിലാണ് താനെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഗൾഫ് രാജ്യങ്ങളിൽ പോകാൻ ഉദ്ദേശ്യമുണ്ട്. അതിന് അനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷ. 16 മുതൽ തുടങ്ങാനിരിക്കുന്ന യാത്രയ്ക്ക് നിലവിൽ അനുമതി നിഷേധിച്ചത് ചൂണ്ടിക്കാട്ടിയപ്പോഴാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. യാത്രനിഷേധിച്ചതിൽ കാര്യമില്ലെന്നും ഇനി അനുമതി കിട്ടുമോ എന്നതിലാണ് കാര്യമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. മന്ത്രി സജി ചെറിയാനും മുഖ്യമന്ത്രിക്കൊപ്പം പോകാൻ പദ്ധതിയിട്ടിരുന്നു.
പ്രവാസികൾക്കായി ഇടതുസർക്കാർ ചെയ്ത കാര്യങ്ങളും പുതിയ പദ്ധതികളും വിശദീകരിക്കുക, നോർക്ക, മലയാളം മിഷൻ പരിപാടികളിൽ പങ്കെടുക്കുക എന്നിവയായിരുന്നു സന്ദർശനത്തിന്റെ ലക്ഷ്യം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |