കാസർകോട്: മൂന്നാം തവണയും പിണറായി വിജയൻ അധികാരത്തിൽ വന്നാൽ അയ്യപ്പന്റെ തങ്കവിഗ്രഹം കൊള്ള നടത്തുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. കാസർകോട് നിന്ന് ചെങ്ങന്നൂരിലേക്ക് മുൻ കെ.പി.സി.സി പ്രസിഡന്റ് കെ.മുരളീധരൻ നയിക്കുന്ന വിശ്വാസ സംരക്ഷണ മേഖലാ യാത്ര കാഞ്ഞങ്ങാട് ഹെറിറ്റേജ് സ്‌ക്വയറിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ഇടത് ഭരണ കാലഘട്ടത്തിൽ പല ക്ഷേത്രങ്ങളിലും വൻ കൊള്ളകൾ നടത്തിയിട്ടുണ്ട്. ഇത് സംബന്ധിച്ച് സമഗ്രമായ അന്വേഷണം നടത്തി വിശ്വാസികളുടെ മനസിന് ഏറ്റ മുറിവിന്ന് പരിഹാരം കാണണം.
കാസർകോട് ഡി.സി.സി പ്രസിഡന്റ് പി.കെ.ഫൈസൽ അദ്ധ്യക്ഷത വഹിച്ചു. ജാഥാ നായകൻ കെ.മുരളീധരൻ, ജാഥ ഉപനായകൻ ടി.സിദ്ധിക്ക്, രാജ്‌മോഹൻ ഉണ്ണിത്താൻ, ജാഥ മാനേജർ പി എം.നിയാസ്, ഷാനിമോൾ ഉസ്മാൻ, സോണി സെബാസ്റ്റ്യൻ തുടങ്ങിയവർ സംബന്ധിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |