കൊച്ചി: ലോറിയിൽ നിന്ന് ആസിഡ് ശരീരത്തിൽ വീണ് ബൈക്ക് യാത്രികനായ യുവാവിന് ഗുരുതര പരിക്ക്. കൊച്ചിയിൽ വെണ്ടുരുത്തി പാലത്തിനും തേവര ജംഗ്ഷനും ഇടയിൽ വച്ചാണ് സംഭവം. ഇന്നലെ വൈകിട്ട് ഏഴുമണിയോടെയാണ് അപകടമുണ്ടായത്. തോപ്പുംപടി സ്വദേശി ബിനീഷിനാണ് ഗുരുതരമായി പൊള്ളലേറ്റത്.
ലോറി റോഡിലെ ഗട്ടറിൽ വീണതോടെ പിന്നിൽ ബൈക്കിൽ വരികയായിരുന്ന ബിനീഷിന്റെ ശരീരത്തേയ്ക്ക് ആസിഡ് തെറിച്ചുവീഴുകയായിരുന്നു. യുവാവിന്റെ കൈകളിലാണ് കൂടുതൽ ആസിഡ് വീണത്. കഴുത്തിന്റെ ഭാഗത്തും പൊള്ളലേറ്റു. അപകടത്തിന് പിന്നാലെ ബിനീഷിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ എറണാകുളം ജനറൽ ആശുപത്രിയിൽ ഐസിയുവിൽ ചികിത്സയിൽ കഴിയുകയാണ് ബിനീഷ്.
ലോറിയുടെ മുകൾ ഭാഗം അടച്ചിരുന്നില്ലെന്നാണ് വിവരം. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെയാണ് ലോറിയിൽ ആഡിഡ് കൊണ്ടുപോയതെന്നും ആരോപണമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |