പേരാമ്പ്ര: ഷാഫി പറമ്പിൽ എം.പിക്ക് മർദ്ദനമേറ്റ പേരാമ്പ്രയിലെ സംഘർഷവുമായി ബന്ധപ്പെട്ട് 5 യു.ഡി.എഫ് പ്രവർത്തകർ അറസ്റ്റിൽ. ടൗണിലെ പ്രതിഷേധ പ്രകടനത്തിനിടെ പൊലീസിനെ അക്രമിച്ച കേസിലും സ്‌ഫോടക വസ്തു എറിഞ്ഞതായുള്ള കേസിലുമാണ് പ്രദേശവാസികളായ മുസ്തഫ, നസീർ, റഷീദ്, സജീർ, മിഥിലാജ് എന്നിവരെ പേരാമ്പ്ര പൊലീസ് അറസ്റ്റ് ചെയ്തത്.
സംഘർഷ സമയത്ത് പൊലീസിന് നേരെ യു.ഡിഎഫ് പ്രവർത്തകർ സ്‌ഫോടകവസ്തു എറിഞ്ഞെന്ന എൽ.ഡി.എഫ് ആരോപണത്തിൽ പേരാമ്പ്ര പൊലീസ് കഴിഞ്ഞ ദിവസം ഏഴ് യു.ഡി.എഫ് പ്രവർത്തകരെ കസ്റ്റഡിയിലെടുത്തിരുന്നു. പേരാമ്പ്രയിൽ സംഘർഷത്തിന്റെ പേരിൽ പൊലീസ് സി.പി.എമ്മിന്റെ താത്പ്പര്യത്തിന് വഴങ്ങി ഏകപക്ഷീയമായി അറസ്റ്റ് ചെയ്തതായും കള്ളക്കേസെടുത്തത്തായും യു.ഡി.എഫ് നേതാക്കൾ ആരോപിച്ചു .
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |