മെൽബൺ: ആസ്ട്രേലിയയിൽ ശ്രീനാരായണ ഗുരു സോഷ്യൽ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ ഗുരുദർശന സമീക്ഷ സംഘടിപ്പിച്ചു. മെൽബണിലെ പ്രശസ്തമായ യാരനദിയിൽ പ്രത്യേകം സജ്ജീകരിച്ച ബോട്ടിലാണ് ചടങ്ങുകൾ നടന്നത്.ദിവ്യ ദൈവദശകം ആലപിച്ചു.
ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ ഗുരുദർശന സമീക്ഷ ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ അനുഗ്രഹ പ്രഭാഷണം നടത്തി. ഡോ.ശശി തരൂർ എം.പി മുഖ്യപ്രഭാഷണവും മഞ്ജു സേനൻ വിശദീകരണ പ്രസംഗവും നടത്തി. ഫാ.ജിബിൻ സാബു(ഓർത്തഡോക്സ് ചർച്ച്), മുൻ ട്രഷറർ സ്വാമി വിശാലാനന്ദ, സ്വാമി ധർമ്മചൈതന്യ, സ്വാമി അസംഗാനന്ദഗിരി, മങ്ങാട് ബാലചന്ദ്രൻ, കെ. ജി. ബാബുരാജൻ ബഹറിൻ, കെ. മുരളീധരൻ (മുരളിയാ) അബുദാബി, അനൂപ് (മെഡിമിക്സ്), മനോജ് (ഡൽഹി), ഡോ.സുരേഷ് കുമാർ മധുസൂദനൻ മുംബൈ, ഗോകുലം ഗോപാലൻ, അജയകുമാർ കരുനാഗപ്പള്ളി, സാജൻ പെരിങ്ങോട്ടുകര, അമ്പലത്തറ രാജൻ, ഡോ. സിദ്ദിഖ് അഹമ്മദ് ഹാജി, ചാണ്ടി ഉമ്മൻ എം.എൽ.എ, സജീവൻ ശാന്തി, ഡോ.സ്‌മൃതി മുരളികൃഷ്ണ പ്രോഗ്രാം ഓർഗനൈസർ ഫിന്നി മാത്യു തുടങ്ങിയവർ പങ്കെടുത്തു.
ഗുരുദേവ പ്രവചനം
അന്വർത്ഥമാവുന്നു
പാശ്ചാത്യമെന്നും പൗരസ്ത്യമെന്നുമുള്ള വേർതിരിവുകളില്ലാതെ ലോകം ഒന്നായിത്തീരുന്ന
കാലമുണ്ടാകുമെന്ന് ഗുരുദേവൻ പ്രവചിച്ചിട്ടുണ്ട്. ഇപ്പോൾ ശിവഗിരി മഠത്തിന്റെ നേതൃത്വത്തിൽ ലോകമൊട്ടാകെ നടന്നുവരുന്ന സമ്മേളന പരമ്പരകൾ ഗുരുദേവന്റെ പ്രവചനം അന്വർത്ഥമാക്കുന്നെവെന്ന് സ്വാമി സച്ചിദാനന്ദ പറഞ്ഞു.
ശ്രീനാരായണ ഗുരുദേവൻ അരുവിപ്പുറം സന്ദേശത്തിലൂടെ ഏകലോകദർശനം വിളംബരം ചെയ്തു. ഗുരുദേവനും ശിഷ്യന്മാരും നൂറോളം ക്ഷേത്രങ്ങൾ സ്ഥാപിച്ചു. എസ്.എൻ.ഡി.പി യോഗം സ്ഥാപിച്ചു. കേരളം, തമിഴ്നാട്, കർണ്ണാടക , സിലോൺ കേന്ദ്രീകരിച്ചു പ്രവർത്തിച്ചു. ശ്രീനാരായണ ധർമ്മസംഘം സംസ്ഥാപനം ചെയ്തു.ഭാരതത്തിലെ മിക്ക സംസ്ഥാനങ്ങളിലും 21ഓളം രാജ്യങ്ങളിലും സ്ഥാപിതമായിട്ടുള്ള എല്ലാ ഗുരുദേവ പ്രസ്ഥാനങ്ങളും നിലകൊള്ളുന്നത് ഈ ഏകലോക ദർശത്തെ സ്ഥാപിക്കുന്നതിന് വേണ്ടിയാണെന്നും സ്വാമി സച്ചിദാനന്ദ പറഞ്ഞു.
ഗുരുദേവ സന്ദേശം ലോകമൊട്ടാകെ പ്രചരിപ്പിക്കാൻ കേരളീയർ മുന്നോട്ട് വരണമെന്ന് ഡോ.ശശി തരൂർ പറഞ്ഞു . അരുവിപ്പുറം പ്രതിഷ്ഠ മുതൽ ഗുരുദേവൻ നിർവ്വഹിച്ച ഓരോ കർമ്മങ്ങളും നവീന കേരളത്തെ സൃഷ്ടിക്കുന്നതിനായിരുന്നു. ലോകത്തെ മുഴുവൻ ഒന്നായിക്കണ്ടുള്ള വിശ്വ ദർശനനമാണ് ഗുരുവിന്റേത്. ഗുരുദേവ ദർശന
പ്രചരണത്തിൽ ശിവഗിരി മഠത്തിന്റെ സേവനങ്ങളെ അഭിനന്ദിക്കുന്നു. ഗുരുദർശനത്തിന്റെ തനിമയും മഹിമയും പകർന്ന് നൽകുന്നതിന് ഗുരുദേവന്റെ ജീവിത ചരിത്രം എഴുതിക്കൊണ്ടിരിക്കുകയാണെന്നും തരൂർ പറഞ്ഞു.
ഫോട്ടോ: ആസ്ട്രേലിയയിൽ ശ്രീനാരായണഗുരു സോഷ്യൽ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഗുരുദർശന സമീക്ഷ ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ ഉദ്ഘാടനം ചെയ്യുന്നു.സ്വാമി ശുഭാംഗാനന്ദ , ഡോ.ശശി തരൂർ എം.പി, സ്വാമി അസംഗാനന്ദഗിരി, ഫിന്നി മാത്യു , മങ്ങാട് ബാലചന്ദ്രൻ,
ഡോ.സുരേഷ് കുമാർ മധുസൂദനൻ , അമ്പലത്തറ രാജൻ തുടങ്ങിയവർ സമീപം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |