തൃശൂർ: റവന്യൂ ജില്ലാ സ്‌കൂൾ കായികമേളക്ക് കുന്നംകുളം ഗവ. മോഡൽ ബോയ്‌സ് ഹയർ സെക്കഡറി സ്‌കൂൾ ഗ്രൗണ്ടിൽ ഇന്ന് തുടക്കമാകും. രാവിലെ 8.30 മുതൽ ആരംഭിക്കുന്ന മത്സരങ്ങളിൽ 36 ഇനങ്ങളിൽ ഫൈനൽ നടക്കും. മീറ്റിലെ വേഗക്കാരെ ഇന്നറിയാം. സബ് ജൂനിയർ, ജൂനിയർ, സിനീയർ ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും ഫൈനൽ മത്സരങ്ങൾ ഇന്ന് നടക്കും.
വിവിധ കാറ്റഗറിയിൽ പോൾവാൾട്ട്, 800 മീറ്റർ, ലോംഗ് ജംപ്, ജാവ്‌ലിൻ മത്സരങ്ങൾ ഇന്ന് നടക്കും. സബ് ജൂനിയർ, ജൂനിയർ, സീനിയർ ആൺ - പെൺ വിഭാഗങ്ങളിലായി 98 ഇനങ്ങളിലാണ് മത്സരങ്ങൾ. സീനിയർ ആൺ - പെൺ വിഭാഗങ്ങളിലായി രണ്ട് ക്രോസ് കൺട്രി മത്സരങ്ങൾ നടക്കും. പന്നിത്തടത്ത് നിന്നാണ് ക്രോസ് കൺട്രി മത്സരങ്ങൾ. ഒരു ദിവസം ഏകദേശം 1,500ഓളം താരങ്ങൾ മത്സരങ്ങളിൽ പങ്കെടുക്കും. മത്സരത്തിൽ പങ്കെടുക്കുന്ന കുട്ടികൾക്കും രക്ഷിതാക്കൾക്കും ഉദ്യോഗസ്ഥർക്കും ഭക്ഷണം ഒരുക്കിയിട്ടുണ്ട്. എ.സി.മൊയ്തീൻ എം.എൽ.എ കായികമേള ഉദ്ഘാടനം ചെയ്യും. വിദ്യാഭ്യാസ ഉപഡയറക്ടർ പി.എം.ബാലകൃഷ്ണൻ പതാക ഉയർത്തും. നഗരസഭ ചെയർപേഴ്‌സൺ സീത രവീന്ദ്രൻ അദ്ധ്യക്ഷയാകും.
ഇന്നത്തെ ഫൈനലുകൾ
പോൾവാൾട്ട് (സിനീയർ ബോയസ്), ജാവ്‌ലിൻ ത്രോ (ജൂനിയർ ബോയ്‌സ്), ഷോട്ട്‌പുട്ട് (സബ് ജൂനിയർ ബോയ്‌സ്), പോൾവാൾട്ട് (സിനീയർ ഗേൾസ്), ജാവ്‌ലിൻ ത്രോ (സിനീയർ ബോയ്‌സ്), ഷോട്ട്‌പുട്ട് (സബ് ജൂനിയർ ഗേൾസ്), പോൾവാൾട്ട് ( ജൂനിയർ ഗേൾസ്), ജാവ്‌ലിൻ (ജൂനിയർ ഫൈനൽ), ഷോട്ട്പുട്ട് (സിനീയർ ഗേൾസ്), പോൾവാൾട്ട് ( ജൂനിയർ ബോയ്‌സ്), ലോംഗ് ജംപ് (ജൂനിയർ ഗേൾസ്), ജാവ്‌ലിൻ ത്രോ (സിനീയർ ഗേൾസ്), ഷോട്ട്പുട്ട് ( സിനീയർ ബോയ്‌സ്), 800 മീറ്റർ (ജൂനിയർ, സിനീയർ ബോയ്‌സ്, ഗേൾസ്), 600 മീറ്റർ (സബ് ജൂനിയർ ബോയസ്, ഗേൾസ്, ഹൈജംപ് (സിനീയർ ഗേൾസ്), ലോംഗ് ജംപ് (സബ് ജൂനിയർ ഗേൾസ്), 100 മീറ്റർ (ജൂനിയർ, സിനീയർ, സബ് ജൂനിയർ ബോയ്‌സ്, ഗേൾസ്), ഷോട്ട്‌പുട്ട് ( ജൂനിയർ ബോയസ്), 3000 മീറ്റർ നടത്തം (ജൂനിയർ ബോയ്‌സ്, ഗേൾസ്), 5000 മീറ്റർ നടത്തം (ജൂനിയർ ബോയ്‌സ്, ഗേൾസ്).
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |