തൃശൂർ: ബി.ജെ.പി സിറ്റി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തൃശൂരിന്റെ വികസനം ബി.ജെ.പിയുടെ ഗ്യാരണ്ടി എന്ന മുദ്രാവാക്യമുയർത്തി ചേറ്റുപുഴ, വില്ലടം, തൈക്കാട്ടുശ്ശേരി, കുട്ടനെല്ലൂർ എന്നിവിടങ്ങളിൽ നിന്നും വികസന മുന്നേറ്റയാത്ര നടത്തും.
ഇന്ന് രാവിലെ ഒമ്പതിന് ആരംഭിച്ച് വൈകീട്ട് അഞ്ചിന് കോർപറേഷനു മുന്നിൽ സമാപിക്കും. ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റുമാരായ അഡ്വ. കെ.കെ.അനീഷ്‌കുമാർ, അഡ്വ. ബി.ഗോപാലകൃഷ്ണൻ, എറണാകുളം മേഖലാ പ്രസിഡന്റ് എ.നാഗേഷ്, സിറ്റി ജില്ലാ പ്രസിഡന്റ് ജസ്റ്റിൻ ജേക്കബ് എന്നിവർ യാത്രകൾ നയിക്കും. സംസ്ഥാന ജന. സെക്രട്ടറിമാരായ അഡ്വ. എസ്.സുരേഷ്, അനൂപ് ആന്റണി, പത്മജ വേണുഗോപാൽ, എ.എൻ.രാധാകൃഷ്ണൻ എന്നിവർ വിവിധയിടങ്ങളിൽ ഉദ്ഘാടനം നിർവഹിക്കും. സമാപന സമ്മേളനം ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ ഉദ്ഘാടനം ചെയ്യും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |