റവന്യു ജില്ലാ കായികമേളയ്ക്ക് തുടക്കം
ആലപ്പുഴ: കരുത്തുറ്റ പ്രകടനങ്ങളുമായി റവന്യൂ ജില്ലാ കായികമേളയ്ക്ക് മുഹമ്മയിൽ തുടക്കമായി. നടത്തിപ്പിൽ പാകപ്പിഴകൾ ഉണ്ടായിരുന്നെങ്കിലും കായികതാരങ്ങളുടെ വാശിക്ക് ഒട്ടും കുറവുണ്ടായിരുന്നില്ല. ആദ്യദിനം
പ്രധാന വേദിയായ മുഹമ്മ മദർ തെരേസ ഗ്രൗണ്ടിൽ നടന്ന ജില്ലാ കായിക മേള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ഡി. മഹീന്ദ്രൻ ഉദ്ഘാടനം ചെയ്തു.
മുഹമ്മ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സ്വപ്ന ഷാബു അദ്ധ്യക്ഷയായി. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ. ടി. റെജി , പഞ്ചായത്ത് സ്ഥിര സമിതി അദ്ധ്യക്ഷ പി. എൻ. നസീമ , ബ്ലോക്ക് ഡിവിഷൻ മെമ്പർ സിന്ധു രാജീവ് , മുഹമ്മ ഗ്രാമ പഞ്ചായത്ത് അംഗം വിഷ്ണു വി.വട്ടച്ചിറ , ചെങ്ങന്നൂർ ആർ.ഡി.ഡി കെ.സുധ , ചെങ്ങന്നൂർ എ.ഡി.വി.എച്ച്.എസ് .ഇ സജി സുരേന്ദ്രൻ , കെ. ജെ. ബിന്ദു, എം അബ്ദുൽ സലാം , ജി. കൃഷ്ണ കുമാർ , എ. ജി. ജയകൃഷ്ണൻ , പി. ഡി. ജോഷി , കെ. ഡി. അജിമോൻ , ടി. ലിജിമോൾ , എൽ വിനോദ് കുമാർ , അനസ് എം അഷറഫ് , അഷറഫ് പൊന്നാട് എന്നിവർ സംസാരിച്ചു.
ആലപ്പുഴ ഡി.ഡി.ഇ എസ്. ശ്രീലത സ്വാഗതവും റിസപ്ഷൻ കമ്മറ്റി കൺവീനർ എം.വി.സാബുമോൻ നന്ദിയും പറഞ്ഞു. 17 ന് പ്രീതികുളങ്ങര കലവൂർ ഗോപിനാഥ് മെമ്മോറിയൽ സ്റ്റേഡിയത്തിൽ നടക്കുന്ന സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ജി. രാജേശ്വരി ഉദ്ഘാടനം ചെയ്യും. ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ. എസ്. ശിവപ്രസാദ് സമ്മാനദാനം നിർവഹിക്കും.
മുന്നിൽ ആലപ്പുഴ
ജില്ല സ്‌കൂൾ കായികമേളയുടെ ആദ്യദിനം ആലപ്പുഴ ഉപജില്ല മുന്നിലെത്തി. 14 ഇനങ്ങൾ പൂർത്തിയായപ്പോൾ സ്കൂൾ വിഭാഗത്തിൽ ആലപ്പുഴയിലെ സ്കൂളുകളാണ് മുന്നിൽ. മൂന്ന് സ്വർണം, രണ്ട് വെള്ളി, രണ്ട് വെങ്കലം എന്നിവ ഉൾപ്പെടെ 23 പോയിന്റുമായി ആലപ്പുഴ എസ്.ഡി.വി ബോയ്‌സ് എച്ച്.എസ്.എസാണ് ഒന്നാമത്. രണ്ട് സ്വർണം, ഒരു വെള്ളി എന്നിവ ഉൾപ്പെടെ 13 പോയിന്റുമായി ലിയോ തേർട്ടീന്ത് രണ്ടാംസ്ഥാനത്തുണ്ട്. 12 പോയിന്റുമായി (സ്വർണം ഒന്ന്, വെള്ളി രണ്ട്, വെങ്കലം ഒന്ന്) ആലപ്പുഴ സെന്റ് ജോസഫ് ജി.എച്ച്.എസ്.എസ് മൂന്നാമതും 11 പോയിന്റുമായി (സ്വർണം രണ്ട്, വെങ്കലം ഒന്ന്) പോയിന്റുമായി ഗവ. ഡി.വി.എച്ച്.എസ്.എസ് ചാരമംഗവം നാലാമതും എട്ട് (സ്വർണം ഒന്ന്, വെള്ളി ഒന്ന്) പോയിന്റുമായി അർത്തുങ്കൽ എസ്.എഫ്.എ എച്ച്.എസ്.എസ് അഞ്ചാമതുമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |