മലയിൻകീഴ്: സുഹൃത്തുക്കൾ തമ്മിലുണ്ടായ വാക്കുതർക്കത്തെ തുടർന്ന് ബിയർ കുപ്പി കൊണ്ട് തലയ്ക്കടിച്ച കേസിൽ മൂന്ന് യുവാക്കളെ മലയിൻകീഴ് പൊലീസ് അറസ്റ്റ് ചെയ്തു. അന്തിയൂർക്കോണം വാഴവിള റോഡരികത്ത് വീട്ടിൽ വിഷ്ണു(32,കടുവ), മലയിൻകീഴ് പഴയറോഡ് ചെറുതലയ്ക്കൽ അഞ്ചിതാ ഭവനിൽ നന്ദകുമാർ(22), മലയിൻകീഴ് കുളക്കോട് കിഴക്കും കരപുത്തൻ വീട്ടിൽ രാഹുൽ(23)എന്നിവരാണ് അറസ്റ്റിലായത്. മലയിൻകീഴ് എസ്.എച്ച്.ഒ റോയിയുടെ നേതൃത്വത്തിലുള്ള പൊലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ ചൊവ്വാഴ്ച രാത്രി അന്തിയൂർക്കോണത്ത് ഇവർ ഒരുമിച്ചിരിക്കുമ്പോഴാണ് കൂടെ ഉണ്ടായിരുന്ന അന്തിയൂർക്കോണം കാപ്പിവിള പാഞ്ചിക്കാട് മേലെപുത്തൻ വീട്ടിൽ വിനീതി(26)നെ ആക്രമിച്ചത്. മുൻ വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |