തിരുവനന്തപുരം: ജൂവലറികളിലെ തൂക്ക കൃത്യത 10 മില്ലിയിൽ നിന്ന് ഒരു മില്ലിയാക്കാനുള്ള നിർദ്ദേശം നടപ്പാക്കാൻ കൂടുതൽ സാവകാശം നൽകണമെന്നാവശ്യപ്പെട്ട് ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ സിവിൽ സപ്ളൈസ് മന്ത്രി ജി.ആർ.അനിലിന് നിവേദനം നൽകി.സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.എസ്. അബ്ദുൽ നാസർ,വർക്കിംഗ് ജനറൽസെക്രട്ടറി ബി.പ്രേമാനന്ദ്,സംസ്ഥാന സെക്രട്ടറി എസ്.പളനി,സംസ്ഥാന കൗൺസിൽ അംഗം വിജയകൃഷ്ണാ വിജയൻ തുടങ്ങിയവർ സന്നിഹിതരായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |