സംസ്ഥാനത്ത് കനത്ത മഴ തുടരുകയാണ്. പലയിടത്തും ഇടവിട്ട് ഇടവിട്ടാണ് മഴ പെയ്യുന്നത്. ഈ സാഹചര്യത്തിൽ മിക്കവരും നേരിടുന്ന പ്രധാന പ്രതിസന്ധി തുണി ഉണക്കുന്നതായിരിക്കും. ചെറിയൊരു വെയിൽ കാണുമ്പോൾ തുണി അലക്കിയിടും, എന്നാൽ കുറച്ച് സമയം കഴിഞ്ഞാൽ മഴ പെയ്ത് തുണിയെല്ലാം നനയുകയും ചെയ്യും.
ഇത്തരം സാഹചര്യത്തിൽ പലരും ഹാളിലോ കിടപ്പുമുറിയിലോ ഒക്കെയായിരിക്കും നനഞ്ഞ തുണി വിരിച്ചിടുക. പതിവായി ഇങ്ങനെ ചെയ്യുന്നവർ സൂക്ഷിച്ചോളൂ. നിങ്ങളെ കാത്തിരിക്കുന്നത് എട്ടിന്റെ പണിയാണ്. വീടിനുള്ളിൽ നനഞ്ഞ തുണി വിരിച്ചിടുന്നതിലൂടെ ഈർപ്പമുണ്ടാകും. വായു സഞ്ചാരം കുറഞ്ഞ വീടാണെങ്കിൽ ഈർപ്പം തങ്ങിനിന്ന് പൂപ്പൽ ഉണ്ടാകും. പതിവായി ഇങ്ങനെ ചെയ്യുമ്പോൾ പൂപ്പൽ ക്രമാതീതമായി കൂടം. ഇത് അലർജിയടക്കമുള്ള ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകും.
അതേസമയം, നനഞ്ഞ തുണി പെട്ടെന്ന് ഉണക്കാൻ ചില സൂത്രങ്ങളുണ്ട്. പെട്ടെന്ന് ഉണങ്ങുന്ന, കട്ടികുറഞ്ഞ വസ്ത്രങ്ങൾ വേണം മഴക്കാലത്ത് ധരിക്കാൻ. വെയിലുള്ള സമയത്ത് തുണി അലക്കിയ ശേഷം വാഷിംഗ് മെഷീൻ ഡ്രയറിലിട്ട് ഉണക്കാം. എന്നിട്ട് വെയിലത്ത് കൊണ്ടിടാം. പെട്ടെന്ന് തുണി ഉണങ്ങും. വാഷിംഗ് മെഷീൻ ഇല്ലെങ്കിൽ തുണി നന്നായി പിഴിഞ്ഞിട്ട് വേണം വിരിച്ചിടാൻ. അടിയന്തര സാഹചര്യങ്ങളിൽ ഇസ്‌തിരിപ്പെട്ടി ഉപയോഗിച്ച് തുണി ഉണക്കാം. കഴിവതും മുറിയിൽ നനഞ്ഞ തുണി കൊണ്ടിടാതിരിക്കുക.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |