തിരുവനന്തപുരം: സംസ്ഥാനത്ത് ഞായറാഴ്ച വരെ കനത്ത മഴയ്ക്ക് സാദ്ധ്യത. തുലാവർഷത്തിന്റെ തുടക്കത്തിൽ തന്നെ ചക്രവാതച്ചുഴി രൂപപ്പെട്ടതും, അത് അറബിക്കടലിൽ ന്യൂനമർദ്ദമായി ശക്തി പ്രാപിക്കുന്നതുമാണ് കാരണം. ഇടിമിന്നലിനും മണിക്കൂറിൽ 30- 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാദ്ധ്യത. ഇന്ന് കോട്ടയത്തും ഇടുക്കിയിലും ഒാറഞ്ച് അലർട്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, തൃശൂർ, മലപ്പുറം ജില്ലകളിൽ യെല്ലോ അലർട്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |