കോതമംഗലം: മാമലക്കണ്ടത്ത് കൊയ്‌നിപ്പാറ മലയിൽ നിന്ന് പാറക്കല്ല് താഴേക്ക് പതിച്ച് കൃഷിയിടത്തിൽ ജോലി ചെയ്‌തിരുന്ന രണ്ട് സ്‌ത്രീകൾക്ക് പരിക്ക്. ഇന്ന് രാവിലെ ഒമ്പത് മണിയോടെയാണ് സംഭവം. മാമലക്കണ്ടം, കൊയ്‌നിപ്പാറ സ്വദേശികളായ രമണി, തങ്കമണി എന്നിവർക്കാണ് പരിക്കേറ്റത്.
രമണിയുടെ കൃഷിയിടത്തിൽ ഇരുവരും ജോലിചെയ്യുന്നതിനിടെയാണ് കുത്തനെ ഉയർന്ന മലയിൽ നിന്ന് വലിയ പാറക്കല്ല് താഴേക്ക് പതിച്ചത്. രമണിയുടെ വയറിനും നടുവിനുമാണ് പരിക്കേറ്റത്. ഇരുവരെയും കോതമംഗലം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |