കൊച്ചി: യൂക്കോ ബാങ്ക് 2025-26 സാമ്പത്തിക വർഷത്തിലെ രണ്ടാം പാദത്തിൽ 620 കോടി രൂപ അറ്റാദായം രേഖപ്പെടുത്തി. സെപ്തംബർ 30ന് ബാങ്കിന്റെ പ്രവർത്തന ലാഭം 1613 കോടി രൂപയായി. ബാങ്കിന്റെ ആകെ ബിസിനസ് 13.23ശതമാനം വളർച്ച രേഖപ്പെടുത്തി. 5,36,398 കോടി രൂപയിലെത്തി. ബാങ്കിന്റെ ആകെ നിഷ്‌ക്രിയ ആസ്തി മുൻ വർഷത്തെ 3.18 ശതമാനത്തിൽ നിന്ന് 2.56 ശതമാനമായി കുറഞ്ഞു. അറ്റ പലിശ വരുമാനം, പലിശേതര വരുമാനം എന്നിവയിൽ ഉണ്ടായ ഗണ്യമായ വർദ്ധനയാണ് അറ്റാദായം കുത്തനെ ഉയരാൻ കാരണമെന്ന് ബാങ്കിന്റെ എം.ഡിയും സി.ഇ.ഒയും ആയ അഷ്വനി കുമാർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |