തിരുവനന്തപുരം: തിരുവനന്തപുരം കോർപറേഷനിൽ വാർഡ് പുനഃസംഘടനയിലൂടെ ഒരു വാർഡ് കൂടിയതിന്റെ പ്രയോജനം വനിതകൾക്ക്.കഴിഞ്ഞ തവണ 50 വനിതാസംവരണ വാർഡുകളാണുണ്ടായിരുന്നതെങ്കിൽ ഇത്തവണ വാർഡുകളുടെ എണ്ണം 100ൽ നിന്ന് 101 ആയപ്പോൾ വനിതാ വാർഡുകൾ 51 ആയി.2015, 2020 തിരഞ്ഞെടുപ്പുകളിൽ സംവരണ വാർഡായിരുന്നവ ഒഴിവാക്കിയാണ് ഇക്കുറി നറുക്കെടുപ്പ് നടത്തിയത്.എൽ.എസ്.ജി.ഡി ഡയറക്ടർ (അർബൻ) സൂരജ് ഷാജിയുടെ നേതൃത്വത്തിൽ നന്ദൻകോട് സ്വരാജ് ഭവനിൽ ഇന്നലെ രാവിലെ 10നായിരുന്നു നറുക്കെടുപ്പ്.
വനിതാ സംവരണ വാർഡുകൾ
ചന്തവിള,ചേങ്കോട്ടുകോണം,ചെമ്പഴന്തി,കാര്യവട്ടം,ശ്രീകാര്യം,അമ്പലമുക്ക്,കുടപ്പനക്കുന്ന്,നെട്ടയം,കുറവൻകോണം,നാലാഞ്ചിറ,ഇടവക്കോട്,മെഡിക്കൽ കോളേജ്,പട്ടം,കേശവദാസപുരം,ഗൗരീശപട്ടം,പാളയം,വഴുതയ്ക്കാട്,ശാസ്തമംഗലം,തിരുമല,പൂജപ്പുര,
വലിയശാല,പൊന്നുമംഗലം,നെടുങ്കാട്,കാലടി,കരുമം,പുഞ്ചക്കരി,വെങ്ങാനൂർ,ഹാർബർ,വെള്ളാർ,പൂന്തുറ,പുത്തൻപള്ളി,അമ്പലത്തറ,കളിപ്പാൻകുളം,ബീമാപള്ളി,വലിയതുറ,വള്ളക്കടവ്,ശ്രീവരാഹം, മണക്കാട്,പെരുന്താന്നി,ശ്രീകണ്‌ഠേശ്വരം,വെട്ടുകാട്,കരിക്കകം, കടകംപള്ളി,അണമുഖം,ആക്കുളം,പള്ളിത്തുറ
പട്ടികജാതി സംവരണ വാർഡുകൾ മാറി
കാച്ചാണി,പേരൂർക്കട,ആറന്നൂർ,ചെറുവയ്ക്കൽ വാർഡുകളാണ് ഇത്തവണ പട്ടികജാതി സംവരണ വാർഡുകളായി മാറിയത്.കഴിഞ്ഞ തവണ ചന്തവിള,മുട്ടട,തൈക്കാട്,മണക്കാട്,തമ്പാനൂർ എന്നിവയായിരുന്നു എസ്.സി വാർഡുകൾ.
ആറ്റുകാൽ,പാങ്ങപ്പാറ,കുളത്തൂർ,ആലത്തറ,കാട്ടായിക്കോണം എന്നിവയാണ് പട്ടികജാതി വനിതാ സംവരണ വാർഡുകൾ.കഴിഞ്ഞ തവണ നേമം,ചാക്ക,എസ്റ്റേറ്റ്,ഞാണ്ടൂർക്കോണം,ഉള്ളൂർ എന്നിവിടങ്ങളിലാണ് പട്ടികജാതി വനിതാസംവരണമുണ്ടായിരുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |