വൈപ്പിൻ: വൈപ്പിൻ അഗ്‌നിരക്ഷാനിലയത്തിന്റയും സിവിൽ ഡിഫൻസിന്റെയും മട്ടാഞ്ചേരി മാ കെയറിന്റെയും നേതൃത്വത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി. വൈപ്പിൻ അഗ്‌നിരക്ഷാനിലയത്തിൽ സംഘടിപ്പിച്ച ക്യാമ്പിൽ സൗജന്യ ഹോമിയോപ്പതി, ഫ്രീ ഷുഗർ, കൊളസ്‌ട്രോൾ, എന്നീ ടെസ്റ്റുകളും നടത്തി. ഡോ. ആൻസി, ഷെറിൻ, ഫാസില, സെൽമ, വൈപ്പിൻ അഗ്‌നിരക്ഷാ നിലയം എസ്.ടി.ഒ. സുധിലാൽ, അനുരൂപ് ചിദംബരം, സിവിൽ ഡിഫൻസ് വൈപ്പിൻ പോസ്റ്റ് വാർഡൻ കെ.ജെ. രാജേഷ് , ഡെപ്യൂട്ടി പോസ്റ്റ് വാർഡൻ പ്രജിത്ത് പ്രതാപൻ, സിവിൽ ഡിഫൻസ് അംഗങ്ങളായ സുജിത്ത് കുമാർ, അരുൺ സുരേന്ദ്രൻ, ജോസ് ദേവസി എന്നിവർ നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |