ചേർത്തല: ശ്രീനാരായണഗുരുവിനെക്കുറിച്ചുള്ള ചിന്തകൾ എല്ലാ ഭവനങ്ങളിലും ഹൃദയങ്ങളിലുമെത്തണമെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. എസ്.എൻ.ഡി.പി യോഗം സാരഥ്യത്തിൽ മുപ്പത് വർഷവും കണിച്ചുകുളങ്ങര ദേവസ്വം ഭരണസാരഥ്യത്തിൽ 62വർഷവും പൂർത്തിയാക്കിയ വെള്ളാപ്പള്ളി നടേശനെ ആദരിക്കുന്നതിനായി യോഗം കേന്ദ്ര വനിതാസംഘത്തിന്റെ നേതൃത്വത്തിൽ കണിച്ചുകുളങ്ങര ക്ഷേത്ര മൈതാനത്ത് സംഘടിപ്പിച്ച 'സാർത്ഥകം' എന്ന ചടങ്ങിൽ ആദരവ് ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഗുരുദേവകൃതികളുടെ തിരുവാതിര ആവിഷ്‌ക്കാരം വർഷങ്ങൾക്കു മുമ്പ് നടത്തിയത് ചരിത്രമായിരുന്നു. ഗുരു രചിച്ച ഹോമമന്ത്റത്തിന്റെ ശതാബ്ദിയോടനുബന്ധിച്ച് നടത്തിയ ഹോമമന്ത്റ മഹായജ്ഞം അതിഗംഭീരമായെന്ന് അദ്ദേഹം പ്രശംസിച്ചു. കേരളം മുഴുവൻ ഇടിയും മഴയും പ്രതിസന്ധി സൃഷ്ടിക്കുമ്പോൾ, അയ്യായിരത്തിലധികം വനിതകൾ ഹോമകുണ്ഡം തയാറാക്കി ഇരുന്ന പ്രദേശം ശാന്തസുന്ദരമായി തുടർന്നത് ശ്രീനാരായണഗുരുവിന്റെയും കണിച്ചുകുളങ്ങര ദേവിയുടെയും അനുഗ്രഹം കൊണ്ടാണെന്ന് വെള്ളാപ്പള്ളി പറഞ്ഞു. കേന്ദ്ര വനിതാസംഘം സെക്രട്ടറി അഡ്വ.സംഗീത വിശ്വനാഥന്റെ നേതൃത്വത്തിൽ പ്രവർത്തകർ വെള്ളാപ്പള്ളിയെ തലപ്പാവ് അണിയിച്ച് ആദരിച്ചു. കേന്ദ്ര വനിതാസംഘം പ്രസിഡന്റ് കെ.പി. കൃഷ്ണകുമാരി അദ്ധ്യക്ഷയായി. എസ്.എൻ ട്രസ്റ്റ് ബോർഡംഗം പ്രീതി നടേശൻ ഭദ്രദീപം തെളിച്ചു. എസ്.എൻ.ഡി.പി യോഗം പ്രസിഡന്റ് ഡോ. എം.എൻ.സോമൻ അനുഗ്രഹ പ്രഭാഷണം നടത്തി. ദേവസ്വം സെക്രട്ടറി അരയാക്കണ്ടി സന്തോഷ് ഹോമമന്ത്ര സന്ദേശം നൽകി. കർണാടക കുദ്രോളി ഗോകർണനാഥേശ്വര ക്ഷേത്രം പൂജാരിണി ഇന്ദിരാഭായ് വിശിഷ്ടാതിഥിയായി. കണിച്ചുകുളങ്ങര ക്ഷേത്രം തന്ത്രി ഡോ.ഷിബു യജ്ഞവിശദീകരണം നടത്തി. സ്വാമി പ്രബോധ തീർത്ഥ, പി.ടി.മന്മഥൻ, പി.എസ്.എൻ.ബാബു, ബേബി റാം, പ്രസന്നൻ.പി.കെ, ബാബു കടുത്തുരുത്തി, എ.ജി.തങ്കപ്പൻ, സന്ദീപ് പച്ചയിൽ, എബിൻ അമ്പാടിയിൽ, പി.സുന്ദരൻ, വിപിൻ രാജ്, സ്വാമിനാഥൻ ചള്ളിയിൽ, മുരുകൻ പെരക്കൻ, കേന്ദ്ര വനിതാസംഘം വൈസ് പ്രസിഡന്റ് ഇ.എസ്. ഷീബ, ട്രഷറർ ഗീതാമധു, നിർമ്മല അനിരുദ്ധൻ, ഷൈലജ രവീന്ദ്രൻ, പി.എൻ.രാധാമണി, തുളസീഭായ്, വിവിധ പോഷകസംഘടനാ നേതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |