പന്തളം :അയ്യപ്പന്റെ മുതൽ കട്ടവരാരും രക്ഷപെട്ടിട്ടില്ലെന്ന് രമേശ് ചെന്നിത്തല. കോൺഗ്രസ് വിശ്വാസ സംരക്ഷണജാഥയുടെ സമാപന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അയ്യപ്പഭക്തരോടും കേരളത്തിനോടും ചെയ്ത ചതിയാണ് സ്വർണപ്പാളി മോഷണത്തോടെ പുറത്ത് വന്നിരിക്കുന്നത്.സ്വാതന്ത്ര സ്വഭാവത്തോടെ പ്രവർത്തിക്കുക എന്ന ഉദ്ദേശത്തോടെയാണ് ദേവസ്വം ബോർഡ് തുടങ്ങിയത്.എന്നാൽ ഈ ഗവണ്മെന്റ് വന്നതോടെ ദേവസ്വം ബോർഡിന്റെ വിശ്വാസ്യത തകർന്നെന്നും അതിനാൽ ദേവസ്വം ബോർഡ് പ്രസിഡന്റ്, മന്ത്രി എന്നിവർ രാജിവയ്ക്കണമെന്നും അദ്ദേഹം പറഞ്ഞു. ഉണ്ണികൃഷ്ണൻ പോറ്റിയെ പോറ്റിവളർത്തിയത് ഭരണത്തിൽ ഉള്ളവരാണെന്നും കഴിഞ്ഞ 10 വർഷത്തിനിടയിൽ ശബരിമലയിൽ നടന്ന ക്രമക്കേടുകൾ അന്വേഷിക്കേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |