കൽപ്പറ്ര: സുൽത്താൻ ബത്തേരിയിലെ സഹകരണ ബാങ്ക് നിയമനങ്ങളിലെ കോഴയുമായി ബന്ധപ്പെട്ട് ഐ.സി ബാലകൃഷ്ണൻ എം.എൽ.എയ്ക്കെതിരെ വിജിലൻസ് കേസെടുത്തു. ബാങ്ക് നിയമനം സംബന്ധിച്ച് ഉയർന്ന സാമ്പത്തിക വിഷയത്തെ തുടർന്ന് വയനാട് ഡി.സി.സി പ്രസിഡന്റായിരുന്ന എൻ.എം. വിജയൻ ആത്മഹത്യ ചെയ്തിരുന്നു. ഇതിനുപിന്നാലെയാണ് എം.എൽ.എയ് ക്കെതിരെ നിയമന കോഴ ആരോപണം ഉയർന്നത്. വിജിലൻസ് നടത്തിയ പ്രാഥമിക അന്വേഷണത്തിൽ എം.എൽ.എയ്ക്ക് ബന്ധമുണ്ടെന്ന് കണ്ടെത്തിയതോടെ കേസെടുക്കണമെന്നുള്ള റിപ്പോർട്ട് വിജിലൻസ് ഡയറക്ടർക്ക് അന്വേഷണ ഉദ്യോഗസ്ഥൻ കൈമാറുകയായിരുന്നു. അതേസമയം,വിജിലൻസ് കേസെടുത്ത സാഹചര്യത്തിൽ ബാലകൃഷ്ണൻ എം.എൽ.എ സ്ഥാനം രാജിവെക്കണമെന്നാവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ എം.എൽ.എ ഓഫീസിലേയ്ക്ക് മാർച്ച് നടത്തി. പ്രവർത്തകരും പൊലീസും തമ്മിൽ ഏറ്റുമുട്ടി. ഡി.വൈ.എഫ്.ഐ ജില്ലാസെക്രട്ടറി കെ.എം ഫ്രാൻസിസ് മാർച്ച് ഉദ്ഘാടനം ചെയ്തു.
രാഷ്ട്രീയ ഗൂഢാലോചന:
ബാലകൃഷ്ണൻ
സഹകരണ ബാങ്കിലെ നിയമനവുമായി ബന്ധപ്പെട്ട് തനിക്കെതിരായ കേസ് രാഷ്ട്രീയ പ്രേരിതമാണെന്നും നിയമപരമായി നേരിടുമെന്നും ഐ.സി ബാലകൃഷ്ണൻ എം.എൽ.എ. ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുകയാണെന്നും വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു. വിജിലൻസും പൊലീസും ചോദ്യം ചെയ്തു. അവരെ സത്യാവസ്ഥ ബോദ്ധ്യപ്പെടുത്തിയിട്ടുണ്ട്. ഇനി കോടതിയാണ് പറയേണ്ടതെന്നും ബാലകൃഷ്ണൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |