തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ വാർഡ് പുനർവിഭജനത്തിൽ നിർണായക ഇടപെടൽ നടത്തിയ ഇൻഫർമേഷൻ കേരള മിഷൻ ഡെപ്യൂട്ടി ഡയറക്ടറായിരുന്ന ഡോ. കെ.പി.നൗഫലിന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ ഗുഡ് സർവീസ് എൻട്രി നൽകി. ജി.ഐ.എസ് അധിഷ്ഠിതമായി അതിവേഗത്തിൽ 23,612 വാർഡുകൾ പുനർ നിർണയിക്കുന്നതിന് ഡിജിറ്റൽ സൊലൂഷൻ നൽകിയതിനാണ് അംഗീകാരം. രാജ്യത്ത് ആദ്യമായാണ് ഒരു സംസ്ഥാനത്തെ മുഴുവൻ വാർഡുകളും ഡിജിറ്റൽ മാപ്പ് രൂപത്തിലാവുന്നത്.
നിലവിൽ കെ.സ്മാർട്ട് ടെക്നിക്കൽ ഡയറകറ്ററായ ഡോ. കെ.പി.നൗഫൽ, പൊതു വിദ്യാഭ്യാസ വകുപ്പിന് കീഴിലെ വൊക്കേഷണൽ ഹയർസെക്കൻഡറി ഡയറക്ടർ, സിവിൽ സർവീസ് അക്കാഡമി ഡയറക്ടർ പദവികളും വഹിച്ചിട്ടുണ്ട്. സംസ്ഥാന സ്‌കൂൾ കലോത്സവം ഡിജിറ്റലാക്കിയതിന് മുൻപും സംസ്ഥാന സർക്കാർ ഇദ്ദേഹത്തിന് ഗുഡ് സർവീസ് എൻട്രി നൽകിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |