തിരുവനന്തപുരം: കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന 38-മത് കേരള സയൻസ് കോൺഗ്രസിന്റെ ഡെലിഗേറ്റ് രജിസ്‌ട്രേഷൻ ആരംഭിച്ചു.2026 ജനുവരി 30,31 ഫെബ്രുവരി 1,2 ദിവസങ്ങളിൽ എറണാകുളം സെന്റ് ആൽബർട്സ് കോളേജിലാണ് സയൻസ് കോൺഗ്രസ് സംഘടിപ്പിക്കുന്നത്.സാങ്കേതിക സെഷനുകൾ, അക്കാഡമിക് ഇൻഡസ്ട്രി സംവാദങ്ങൾ,സ്മാരക പ്രഭാഷണങ്ങൾ,സയൻസ് എക്സ്‌പോ,ശാസ്ത്രബോധവത്കരണം തുടങ്ങിയവ നടക്കും.ദേശീയതലത്തിലുള്ള ശാസ്ത്രജ്ഞരുടെ സംഗമവും നടക്കും.ഇന്ത്യയിലെ പ്രമുഖ ജൈവ രസതന്ത്ര ശാസ്ത്രജ്ഞനും മോളികുലാർ ബയോളജിസ്റ്റുമായ പ്രൊഫ. പി.ബൽറാമാണ് അദ്ധ്യക്ഷനാകുന്നത്.രജിസ്ട്രേഷന് http://www.ksc.kerala.gov.in/ വെബ്സൈറ്റ് സന്ദർശിക്കുക.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |