കഴിഞ്ഞ ദിവസം കോട്ടയം അയർകുന്നത് അവിഹിതത്തിന്റെ പേരിൽ പശ്ചിമബംഗാൾ സ്വദേശി സോണി തന്റെ ഭാര്യ അൽപ്പാനയെ കൊന്നുകൂഴിച്ചുമൂടിയ സംഭവം പുറത്തുവന്നിരുന്നു. ഡൽഹിയിൽ ഗർഭിണിയായ യുവതിയെ കാമുകൻ നടുറോഡിലിട്ട് കുത്തിക്കൊന്നതും പിന്നാലെ യുവതിയുടെ ഭർത്താവ് കാമുകനെ കൊന്നതും ഞെട്ടലുളവാക്കിയ സംഭവങ്ങളായിരുന്നു. അടുത്തിടെയായി അവിഹിതത്തെ തുടർന്നുളള നിരവധി കൊലപാതകങ്ങളാണ് ദേശീയ മാദ്ധ്യമങ്ങൾ ഉൾപ്പെടെയുളളവയിൽ റിപ്പോർട്ട് ചെയ്യുന്നത്.
ഒരുകാലത്ത് രണ്ട് വ്യക്തികൾ തമ്മിലുളള ആജീവനാന്ത പങ്കാളിത്തത്തിന്റെ പ്രതീകമായാണ് വിവാഹത്തെ കണ്ടിരുന്നതെങ്കിൽ ഇന്ന് ആ സങ്കൽപം ഒരുപാട് മാറികഴിഞ്ഞിവെന്നതിനുളള തെളിവുകളാണ് ഇപ്പോൾ പുറത്തുവരുന്ന ദാരുണമായ കൊലപാതകങ്ങൾ. പല കാരങ്ങൾ കൊണ്ടും വിവാഹേതര ബന്ധങ്ങൾ ഉടലെടുക്കാം. ചിലപ്പോൾ ഒരു വ്യക്തിക്ക് പങ്കാളിയിൽ നിന്നുലഭിക്കാത്ത പരിഗണനയും സ്‌നേഹവും കാരണമോ സ്വാർത്ഥപരമായ താൽപര്യങ്ങൾ കൊണ്ടോ ആയിരിക്കാം.
പുറത്തുവന്ന പഠനങ്ങൾ അനുസരിച്ച് ഇന്ത്യയിലെ വിവിധ നഗരങ്ങളിൽ വിവാഹേതര ബന്ധങ്ങളിലേർപ്പെടുന്നവരുടെ എണ്ണം വർദ്ധിച്ചിരിക്കുകയാണ്. എന്നാൽ രാജ്യത്തെ പ്രമുഖ നഗരങ്ങളായ ഡൽഹി, നോയിഡ, ചെന്നൈ, കൊൽക്കത്ത, പാറ്റ്‌ന, ലക്നൗ, ബംഗളൂരു, മുംബയോ ചെന്നൈയോ അല്ല അവിഹിതബന്ധത്തിൽ മുൻപന്തിയിൽ നിൽക്കുന്നത്.
തമിഴ്നാട്ടിലെ ചെറിയ നഗരമായ കാഞ്ചിപുരമാണത്. പ്രമുഖ ഡേറ്റിംഗ് ആപ്പിൽ നടത്തിയ സർവേയുടെ അടിസ്ഥാനത്തിലാണ് വിവരങ്ങൾ പുറത്തുവന്നിരിക്കുന്നത്. കഴിഞ്ഞ വർഷം കാഞ്ചീപുരം 17-ാം സ്ഥാനത്തായിരുന്നു. എന്നാൽ ഒറ്റവർഷം കൊണ്ടാണ് നഗരം ഒന്നാം സ്ഥാനത്തെത്തിയത്.
വ്യാപകമായ നഗരവൽക്കരണം, തൊഴിൽപരമായ പ്രശ്നങ്ങൾ, ഇന്റർനെറ്റിന്റെ സൗകര്യം എന്നിവ കാരണമാണ് വിവാഹേതര ബന്ധങ്ങൾ വർദ്ധിക്കുന്നത്.
ഡൽഹി-എൻസിആർ മേഖലകളായ ഗാസിയാബാദ്, കൊറെഗാവ്, നോയിഡയിലെ ഗൗതം ബുദ്ധ നഗർ എന്നിവിടങ്ങളിലും ഡേറ്റിംഗ് ആപ്പ് ഉപയോക്താക്കളുടെ എണ്ണം കൂടുതലാണെന്ന് ഡാറ്റ കാണിക്കുന്നുണ്ട്. എന്നാൽ പ്രമുഖ നഗരമായ മുംബയിൽ ആപ്പിലെ വിവരമനുസരിച്ച് വളരെ പിന്നിലാണ്. അതേസമയം ജയ്പൂർ, ചണ്ഡീഗഡ്, റായ്ഗഡ് തുടങ്ങിയ നഗരങ്ങളിലും ഡേറ്റിംഗ് ആപ്പ് ഉപയോക്താക്കളുടെ എണ്ണം കൂടുതലാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |