റാന്നി : ശബരിമലയിലെ സ്വർണത്തട്ടിപ്പിലും മറ്റ് ക്ഷേത്രങ്ങളിൽ നടക്കുന്ന അഴമതികളിലും പ്രതിഷേധിച്ച് തിരുവിതാംകൂർ ഹിന്ദുധർമ്മ പരിഷത്തിന്റെ നേതൃത്വത്തിൽ നാമജപ പ്രതിഷേധ യോഗം നടത്തി. ദേവസ്വം ബോർഡിനെ രാഷ്ട്രീയവിമുക്തമാക്കി ക്ഷേത്രഭരണം. ഹൈക്കോടതി നിശ്ചയിക്കുന്ന ഉന്നത സമിതിയെ ഏൽപ്പിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. പരിഷത്ത് പ്രസിഡന്റ് രാജേഷ് ആനമാടം ഉദ്ഘാടനം ചെയ്തു. ഓർഗനൈസിംഗ് സെക്രട്ടറി പി.ജി. പ്രസാദ്‌കുമാർ അദ്ധ്യക്ഷത വഹിച്ചു.ജനറൽ സെക്രട്ടറി ജഗദമ്മ രാജൻ, വി.കെ. രാജഗോപാൽ, ഭദ്രൻ കല്ലയ്ക്കൽ, ഓമന മോഹനൻ, രവീന്ദ്രൻനായർ നാലുകെട്ടിൽ, ടി.എസ്. സോമൻ, വത്സല വിജയൻ, ഉഷാ വിജയൻ, മണി മേടയിൽ തുടങ്ങിയവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |