കോഴിക്കോട്: കൂടരഞ്ഞി പഞ്ചായത്തിലെ പെരുമ്പുള കൃഷിയിടത്തിലെ കിണറ്റിൽ വീണ പുലിയെ പിടികൂടി. കിണറ്റിൽ വനംവകുപ്പ് സ്ഥാപിച്ച കൂട്ടിൽ പുലി കുടുങ്ങുകയായിരുന്നു. പുലിയെ താമരശ്ശേരി റേഞ്ച് ഓഫീസിലേക്ക് മാറ്റി.
പുലി പൂർണ ആരോഗ്യവാനാണെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. പുലിയെ ഉൾക്കാട്ടിൽ തുറന്നുവിടും. ചൊവ്വാഴ്ച വൈകിട്ടാണ് പുലി കുര്യാളശ്ശേരി കുര്യന്റെ കൃഷിയിടത്തിലെ ആൾമറയില്ലാത്ത കിണറ്റിൽ വീണത്. പുലിയുടേതെന്ന് കരുതുന്ന ശബ്ദം കേട്ടതായി അയൽവാസികൾ പറഞ്ഞിരുന്നു. ബുധനാഴ്ച കുര്യനും അയൽക്കാരും ചെന്നുനോക്കിയപ്പോൾ ഇതിനെ കണ്ടു. എന്നാൽ പുലിയാണോ കടുവയാണോയെന്ന് മനസിലായില്ല.
ആളുകളുടെ ശബ്ദം കേട്ടതോടെ പുലി കിണറ്റിനുള്ളിലെ ഗുഹയിലേക്ക് പോയി. തുടർന്ന് ഡിസ്ട്രിക് ഫോറസ്റ്റ് ഓഫീസർ അടക്കമുള്ളവർ സ്ഥലത്തെത്തി പരിശോധന നടത്തി. ക്യാമറ കിണറ്റിലിറക്കി പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്താനായില്ല. വനംവകുപ്പ് കിണറ്റിൽ സ്ഥാപിച്ച ക്യാമറയിൽ ഇന്നലെ പുലിയുടെ ദൃശ്യം പതിഞ്ഞിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |