തിരുവനന്തപുരം:നെയ്യാറ്റിൻകര വെൺപകലിലെ ഒരു വയസുകാരിക്ക് ചികിത്സാ സഹായവുമായി ലുലു ഗ്രൂപ്പ്.
കരയുമ്പോൾ കണ്ണുകൾ പുറത്തേക്ക് തളളുന്ന രോഗത്തോട് മല്ലിടുന്ന അദ്വൈതക്ക് ശസ്ത്രക്രിയക്കായി പത്തുലക്ഷം രൂപ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ.യൂസഫലി നൽകി.കുഞ്ഞിന്റെ രോഗാവസ്ഥയും ശസ്ത്രക്രിയക്ക് വേണ്ട ഭാരിച്ച പണവും കണ്ടെത്താനാകാത്ത വാർത്ത ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് യൂസഫലിയുടെ ഇടപെടൽ.യൂസഫലിക്ക് വേണ്ടി ലുലു ഗ്രൂപ്പ് ഡയറക്ടർ ജോയ് ഷഡാനന്ദൻ കുഞ്ഞിന്റെ വീട്ടിലെത്തി മാതാപിതാക്കൾക്ക് പത്തുലക്ഷം രൂപയുടെ ചെക്ക് കൈമാറി.പബ്ലിക് റിലേഷൻസ് മാനേജർ സൂരജ് അനന്തകൃഷ്ണൻ,മീഡിയ കോർഡിനേറ്റർ എം.അൽ അമീൻ എന്നിവരും ഒപ്പമുണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |