ബാലുശ്ശേരി: കിനാലൂരിൽ പ്രവർത്തിക്കുന്ന ഡോ. ബി ആർ അംബേദ്കർ മെമ്മോറിയൽ ഗവ.ആർട്സ് ആൻഡ് സയൻസ് കോളേജിൽ കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി 11.2 കോടി ചെലവിൽ നിർമ്മിച്ച പുതിയ അക്കാഡമിക് ബ്ലോക്ക്, കാന്റീൻ, വനിത ഹോസ്റ്റൽ എന്നിവയുടെ ഉദ്ഘാടനം ഇന്ന് രാവിലെ 11ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ ബിന്ദു നിർവഹിക്കും. അഡ്വ.കെ.എം സച്ചിൻദേവ് എം.എൽ.എ. അദ്ധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി, കോളേജ് വിദ്യാഭ്യാസ ഡയറക്ടർ സുധീർ കെ, ബാലുശ്ശേരി മുൻ എം.എൽ.എ പുരുഷൻ കടലുണ്ടി എന്നിവർ മുഖ്യാതിഥിയാവും. 2013- 14 ൽ കിനാലൂർ ഈസ്റ്റ് ജി.എൽ.പി സ്കൂളിൽ താത്ക്കാലികമായി പ്രവർത്തനമാരംഭിച്ച കോളേജ് 2019- 20 കാലത്താണ് കിനാലൂരിൽ വ്യവസായ വകുപ്പ് അനുവദിച്ച അഞ്ച് ഏക്കർ സ്ഥലത്തേക്ക് മാറുന്നത്. നിലവിൽ മൂന്ന് യു.ജി കോഴ്സുകളിലും ഒരു പി.ജി കോഴ്സിലുമായി 500 ഓളം കുട്ടികളാണ് കോളേജിലുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |