അങ്കമാലി: ഫിസാറ്റ് എൻജിനിയറിംഗ് കോളേജിലെ നാഷണൽ സ്‌കിൽ ഡെവലപ്‌മെന്റ് കോർപ്പറേഷന്റെ നേതൃത്വത്തിൽ നടത്തുന്ന കേന്ദ്ര ഗവണ്മെന്റ് സ്ഥാപനമായ സെന്റർ ഫോർ ഫ്യൂച്ചർ സ്‌കിൽ കേന്ദ്രത്തിൽ മൈക്രോസോഫ്റ്റ് എ.ഐ ഫണ്ടമെന്റൽ കോഴ്‌സിലേക്ക് അപേക്ഷിക്കാം. വിദ്യാർത്ഥികൾ, ഉദ്യോഗാർത്ഥികൾ, വിവിധ സ്ഥാപനങ്ങളിലെ ജീവനക്കാർ തുടങ്ങി സാങ്കേതിക മേഖലയിൽ തൊഴിൽ ലഭിക്കുന്നതിന് ആഗ്രഹിക്കുന്നവർക്ക് കോഴ്‌സിലേക്ക് അപേക്ഷിക്കാം. നവംബർ 17 മുതൽ 22 വരെ നടക്കുന്ന കോഴ്‌സിലേക്ക് രാവിലെ 9 .30 മുതൽ വൈകിട്ട് 4 മണിവരെയാണ് ക്ലാസുകൾ നടക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക്: 9947442092, 9446429980.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |