തിരുവനന്തപുരം: വാട്ടർ അതോറിട്ടി പെൻഷൻകാരുടെ ആനുകുല്യങ്ങൾ അഞ്ചുവർഷമായി മുടങ്ങിക്കിടക്കുന്ന വിഷയത്തിൽ സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് എം.വിൻസന്റ് എം.എൽ.എ. പെൻഷണേഴ്സ് കൂട്ടായ്മ ജലഭവന് മുന്നിൽ നടത്തുന്ന അനിശ്ചിതകാല സത്യഗ്രഹം 8-ാംദിവസ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കൂട്ടായ്മ ഭാരവാഹികളായ കെ.ഹരി, വി.അബ്ദുൽ ബഷീർ, പത്മനാഭൻ ആചാരി, അരുവിക്കര വിജയൻ നായർ, വത്സപ്പൻ നായർ, എൻ.ബാലൻ തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |