ആലപ്പുഴ : കർത്തവ്യ നിർഹണത്തിനിടയിൽ ജീവൻ ബലിയർപ്പിച്ച പൊലീസ് സേനാംഗങ്ങൾക്ക് ആദരാഞ്ജലി അർപ്പിച്ച് സ്മൃതി ദിനം ആചരിച്ചു.
ജില്ലാ സായുധസേന ഗ്രൗണ്ടിൽ നടന്ന ചടങ്ങിൽ ജില്ലാ പൊലീസ് മേധാവി എം.പി.മോഹനചന്ദ്രൻ പുഷ്പചക്രം അർപ്പിച്ചു. അഡീഷണൽ എസ്.പി. ജിൽസൻ മാത്യു, ജില്ലയിലെ ഡിവൈ.എസ്.പിമാർ എന്നിവർ പങ്കെടുത്തു. 25 മുതൽ 30 വരെ ജില്ലയിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും, ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലും സമൂഹത്തിൽ പൊലീസിന്റെ പങ്കിനെക്കുറിച്ചുള്ള ക്ലാസുകൾ സംഘടിപ്പിക്കും. 27ന് ജില്ലയിലെ എസ്.പി.സി വിദ്യാർത്ഥികൾക്കായി പെയിന്റിംഗ്, ഉപന്യാസ മത്സരങ്ങളും നടക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |