ഉദിയൻകുളങ്ങര: ധനുവച്ചപുരം കേന്ദ്രീകരിച്ചുള്ള ബസ് സർവീസുകൾ വെട്ടിക്കുറച്ചതായി നാട്ടുകാരുടെ പരാതി. വിദ്യാർത്ഥികളും അദ്ധ്യാപകരും അനദ്ധ്യാപകരും ഉൾപ്പെടെ പതിനായിരത്തോളം പേരാണ് ഈ ബസ് സർവീസ് ആശ്രയിച്ചിരുന്നത്. നെയ്യാറ്റിൻകര താലൂക്കിലെ വിവിധ പ്രദേശങ്ങളിൽ നിന്നെത്തുന്ന വിദ്യാർത്ഥികൾ പൊതുഗതാഗത സംവിധാനത്തെ ആശ്രയിച്ചാണ് ദിവസേന ഇവിടെ വന്നുപോകുന്നത്. ആവശ്യത്തിന് ബസ് സർവീസുകളില്ലാത്തത് വിദ്യാർത്ഥികളുൾപ്പെടെയുള്ളവരെ ബുദ്ധിമുട്ടിക്കുകയാണ്. വൈകിട്ട് 7 കഴിഞ്ഞാൽ നെയ്യാറ്റിൻകര നിന്നും ധനുവച്ചപുരത്തേക്കുള്ള സർവീസുകൾ നിർത്തിയതായും നാട്ടുകാരും വിദ്യാർത്ഥികളും പരാതിപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |