കൊല്ലം: അന്യായമായി പെൻഷൻ വെട്ടിക്കുറയ്ക്കുന്ന പി.എഫ് അധികൃതരുടെ നടപടികൾ തിരുത്തുക, മിനിമം പെൻഷൻ വർദ്ധിപ്പിക്കുക, കശുഅണ്ടി വ്യവസായം തകർക്കുന്ന പരിപ്പ് ഇറക്കുമതി ഉൾപ്പെടെയുള്ള നടപടികൾ പിൻവലിക്കുക, വ്യവസായം സംരക്ഷിക്കാൻ പ്രത്യേക സാമ്പത്തിക പാക്കേജ് അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് നാളെ കൊല്ലം പി.എഫ് ഓഫീസിലേക്ക് കേരള കാഷ്യു വർക്കേഴസ് സെന്റർ (സി.ഐ.ടി.യു) നേതൃത്വത്തിൽ നടത്താൻ നിശ്ചയിച്ചിരുന്ന തൊഴിലാളി മാർച്ചും ധർണയും 28ലേക്ക് മാറ്റി. മിനിമം പെൻഷൻ പോലും ഭൂരിപക്ഷം പേർക്കും നിഷേധിക്കുന്ന കേന്ദ്ര ഗവൺമെന്റ് നിലപാടിൽ പ്രതിഷേധം രേഖപ്പെടുത്തി തൊഴിലാളികൾ പണിമുടക്കി പ്രക്ഷോഭത്തിൽ അണിചേരും. എല്ലാ കശുഅണ്ടി തൊഴിലാളികളും സമരത്തിൽ പങ്കെടുക്കണമെന്ന് കാഷ്യൂ സെൻറർ പ്രസിഡന്റ് കെ. രാജഗോപാലും ജനറൽ സെക്രട്ടറി ബി. തുളസീധരക്കുറുപ്പും അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |