തിരുവനന്തപുരം: കേരളപ്പിറവി ദിനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കുന്ന പരിപാടിയിൽ കേരളീയ വേഷം നിർബന്ധമാക്കി ഭരണഭാഷാ വകുപ്പ്. സെക്രട്ടറിയേറ്റിൽ നടക്കുന്ന സമ്മേളനത്തിൽ കേരളീയ വേഷം ധരിച്ചെത്തണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള സർക്കുലർ ഇറക്കിയിട്ടുണ്ട്.
മലയാള ദിന - ഭരണഭാഷാ വാരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുന്നത് മുഖ്യമന്ത്രിയാണ്. നവംബർ ഒന്നിന് സെക്രട്ടറിയേറ്റ് ദർബാർ ഹാളിലാണ് ചടങ്ങ് നടക്കുന്നത്. ഉദ്യോഗസ്ഥ - ഭരണപരിഷ്‌കാര വകുപ്പ് സംഘടിപ്പിക്കുന്ന പരിപാടിയിൽ പ്രമുഖ വ്യക്തികളെ ആദരിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |