വടകര: വടകര സി.എച്ച് സെന്റർ ഏഴാം വാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച സൗജന്യ മൾട്ടി സ്പെഷ്യാലിറ്റി മെഡിക്കൽ ക്യാമ്പ് വടകര ടൗൺഹാളിൽ കെ.കെ രമ എം.എൽ.എ ഉദ്ഘാടനം ചെയ്തു. സി.എച്ച് സെന്റർ ചെയർമാൻ പാറക്കൽ അബ്ദുള്ള അദ്ധ്യക്ഷത വഹിച്ചു. ഷുഹൈബ് തങ്ങൾ, ഒ. കെ കുഞ്ഞബ്ദുള്ള, ഡോ. മുഹമ്മദ് മുല്ലക്കാസ് , പി.പി റഷീദ് കുറ്റ്യാടി ,പ്രൊഫ. കെ കെ മഹമൂദ്, ചെക്കൻ ഹാജി , നസീർ മദനി , ഡോ. നസീർ , ഡോ. മുഹമ്മദ് അഫ്രോസ് , ഡോ . കെ .എം അബ്ദുള്ള, എൻ. പി അബ്ദുള്ള ഹാജി, പി. പി ജാഫർ, എ.പി ഫൈസൽ, ഹുസൈൻ ചെറുതുരുത്തി, ഷുഹൈബ് തങ്ങൾ എന്നിവർ പ്രസംഗിച്ചു. പി.വി അബ്ദുറഹിമാൻ മക്ക സ്വാഗതവും സൂപ്പി തിരുവള്ളൂർ നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |