കല്ലമ്പലം: പൈപ്പിനുള്ളിൽ തലകുടുങ്ങിയ തെരുവുനായയ്ക്ക് ഫയർഫോഴ്സ് രക്ഷകരായി. നാവായിക്കുളത്താണ് സംഭവം. ഫൈബർ പൈപ്പിനുള്ളിൽ തലകുടുങ്ങിയ നിലയിൽ നായയെ കണ്ടയുടനെ പ്രദേശവാസിയായ ഷാഫി കല്ലമ്പലം ഫയർഫോഴ്സിൽ വിവരമറിയിക്കുകയായിരുന്നു. ഉടനെ ആവശ്യമായ ഉപകരണങ്ങളുമായി സ്ഥലത്തെത്തിയ ഫയർഫോഴ്സ് ജീവനക്കാർ വളരെ പണിപ്പെട്ട് പൈപ്പ് മുറിച്ചുമാറ്റി നായയെ രക്ഷിക്കുകയായിരുന്നു. പ്രസവിച്ചിട്ട് ഏതാനും ദിവസങ്ങൾ മാത്രമായ നായയാണ് അപകടത്തിൽപ്പെട്ടത്. ഫയർഫോഴ്സ് ഉദ്യോഗസ്ഥരായ സജി,മിഥേഷ്,അനിൽ,പ്രവീൺ എന്നിവരടങ്ങിയ സംഘമാണ് രക്ഷാപ്രവർത്തനം നടത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |