തൃശൂർ: ആയുർവേദ മേഖലയിൽ കേരളം മുന്നേറ്റമുണ്ടാക്കിയെന്ന് സ്പീക്കർ എ.എൻ.ഷംസീർ. പുന്നയൂരിൽ എൻ.കെ.അക്ബർ എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 76 ലക്ഷം രൂപ ചെലവഴിച്ച് നിർമ്മിച്ച ആയുർവേദ ആശുപത്രി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സ്പീക്കർ. ഇരുനിലകളിലായി 2,902 ചതുരശ്ര അടി വിസ്തീർണത്തിലാണ് കെട്ടിടം നിർമ്മിച്ചിരിക്കുന്നത്. എൻ.കെ.അക്ബർ എം.എൽ.എ അദ്ധ്യക്ഷനായി. ചാവക്കാട് അസി. എക്‌സിക്യൂട്ടീവ് എൻജിനീയർ വി.എ.ലീസ റിപ്പോർട്ട് അവതരിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ടി.വി.സുരേന്ദ്രൻ, വൈസ് പ്രസിഡന്റ് സുഹറ ബക്കർ, കെ.എ.വിശ്വനാഥൻ, എ.കെ.വിജയൻ, എ.എസ്.ഷിഹാബ്, എം.കെ.അറാഫത്ത്, ആയുർവേദ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എസ്.ബീനാകുമാരി തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |