തിരുവനന്തപുരം: ആയുഷ് രംഗത്ത് ഏറ്റവുമധികം വികസനം നടന്ന കാലഘട്ടമാണിതെന്ന് മന്ത്രി വീണാജോർജ്. സംസ്ഥാനത്താരംഭിച്ച 46 ഫിസിയോതെറാപ്പി യൂണിറ്റുകളുടെ ഉദ്ഘാടനം കിഴക്കേകോട്ട ജില്ലാ ഹോമിയോ ആശുപത്രിയിൽ നിർവഹിക്കുകയായിരുന്നു മന്ത്രി.
നാഷണൽ ആയുഷ് മിഷൻ സ്റ്റേറ്റ് മിഷൻ ഡയറക്ടർ ഡോ. ഡി. സജിത്ത് ബാബു, ഹോമിയോപ്പതി വകുപ്പ് ഡയറക്ടർ ഡോ. എം.പി. ബീന, ആയുർവേദ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ഡോ. ടി.ഡി. ശ്രീകുമാർ, ഹോമിയോപ്പതി മെഡിക്കൽ വിദ്യാഭ്യാസം പ്രിൻസിപ്പൽ ആൻഡ് കൺട്രോളിംഗ് ഓഫീസർ ഡോ. ടി.കെ. വിജയൻ, ഭാരതീയ ചികിത്സ വകുപ്പ് ജോ. ഡയറക്ടർ ഡോ. ഷീജ വി.പി, ഹോമിയോപ്പതി വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ഡോ. പ്രിയദർശിനി വി.കെ, നാഷണൽ ആയുഷ് മിഷൻ സ്റ്റേറ്റ് പ്രോഗ്രാം മാനേജർ ഡോ. ആർ. ജയനാരായണൻ, ഹോമിയോപ്പതി ഡി.എം.ഒ പ്രിൻസി സെബാസ്റ്റ്യൻ തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |