ന്യൂഡൽഹി: ശബരിമലയിലെത്തിയ രാഷ്ട്രപതി ദ്രൗപദി മുർമു മാളികപ്പുറം നടയ്‌ക്കുമുന്നിൽ ദർശനം നടത്തുന്ന ഫോട്ടോ വിവാദമായതിനെ തുടർന്ന് രാഷ്‌ട്രപതി ഭവൻ എക്‌സിൽ നിന്ന് നീക്കം ചെയ്‌തു. രാഷ്‌ട്രപതി തൊഴുതു നിൽക്കവെ വിഗ്രഹം അടക്കം കാണുന്ന വിധത്തിൽ പകർത്തിയ ഫോട്ടോയാണ് ഇന്നലെ വൈകിട്ട് പോസ്റ്റ് ചെയ്‌തത്. ഇത് അയ്യപ്പന്റെ പ്രധാന നടയുടെ മുന്നിൽ നിന്നെടുത്ത ഫോട്ടോയാണെന്ന തരത്തിൽ വാർത്ത വന്നിരുന്നു. സാധാരണ ശ്രീകോവിലിന് മുന്നിൽ നിന്ന് ഫോട്ടോയെടുക്കാൻ അനുമതി നൽകാറില്ല. എന്നാൽ രാഷ്‌ട്രപതിയുടെ ഒപ്പമെത്തിയ ഔദ്യോഗിക ഫോട്ടോഗ്രാഫറെ ആരും തടഞ്ഞില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |