
തിരുവനന്തപുരം: കെൽട്രോൺ-ക്രാസ്നി ഡിഫെൻസ് ലിമിറ്റഡിന്റ നേതൃത്വത്തിൽ പ്രതിരോധ മേഖലയിലെ പുതിയ ചുവടുവയ്പായി ആരംഭിക്കുന്ന ഇലക്ട്രോണിക് ഇന്റഗ്രേഷൻ ബേയുടെ ശിലാസ്ഥാപനം 25ന് രാവിലെ 10.30ന് മന്ത്രി പി.രാജീവ് അരൂരിലെ കെൽട്രോൺ കൺട്രോൾസിൽ നിർവഹിക്കും. ദലീമ എം.എൽ.എ പങ്കെടുക്കും. പ്രതിരോധ രംഗത്ത് അണ്ടർവാട്ടർ ഇലക്ട്രോണിക്സ് സിസ്റ്റങ്ങളുടെ മേഖലയിൽ മികച്ച സാങ്കേതിക വിദ്യകൾ രൂപപ്പെടുത്തുക എന്നതാണ് കെൽട്രോൺ-ക്രാസ്നി ഡിഫെൻസ് ലിമിറ്റഡ് എന്ന സംയുക്ത സംരംഭത്തിന്റെ ലക്ഷ്യം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |