
കോട്ടയം: ഭാഗ്യക്കുറി ക്ഷേമനിധി അംഗങ്ങളുടെ മക്കൾക്കുള്ള 2025 വർഷത്തിലെ സ്‌കോളർഷിപ്പിനുള്ള അപേക്ഷ കോട്ടയം ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസിൽ നവംബർ 20 വരെ സ്വീകരിക്കും. 2025 ൽ 80 ശതമാനം മാർക്കോടെ എസ്.എസ്.എൽ.സി വിജയിച്ചവർക്ക് റെഗുലർ ഹയർ സെക്കൻഡറി തല പഠനത്തിനോ മറ്റ് റഗുലർ കോഴ്‌സുകളിൽ ഉപരിപഠനത്തിനോ ചേരുന്നവർക്കും റെഗുലർ പ്രൊഫഷണൽ കോഴ്‌സുകൾ, ബിരുദ/ബിരുദാനന്തര കോഴ്‌സുകൾ, ഡിപ്ലോമ കോഴ്‌സുകൾ എന്നിവയ്ക്ക് ഉപരിപഠനത്തിന് ചേരുന്നവർക്കുമാണ് അർഹത. വിശദവിവരത്തിന് ഫോൺ: 0481 2300390.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |